കേരളത്തിലെയും സര്‍ക്കാര്‍ ഫയലുകളില്‍ നിന്നും രേഖകള്‍ കാണാനില്ല; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് നിര്‍ദേശം നല്‍കി എക്സൈസ് കമ്മീഷണര്‍ അയച്ച കത്ത് കാണാനില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു.

എന്നാല്‍ വെള്ളിയാഴ്ചക്കകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ ഫയലുകളില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ കാണാതാകുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് നിര്‍ദേശിച്ച് 2007 ജനുവരിയിലാണ് എക്സൈസ് കമ്മീഷണര്‍ കത്ത് എഴുതിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :