കാസര്‍ഗോഡ് കടല്‍തീരത്തടിഞ്ഞ ടാങ്കറില്‍ നിന്നും വാതകചോര്‍ച്ച; തീരത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു

കാസര്‍ഗോഡ്| WEBDUNIA|
PRO
കാസര്‍ഗോഡ് ബേരിക്ക കടല്‍തീരത്ത് അടിഞ്ഞ ഗ്യാസ് ടാങ്കറുകളില്‍ നിന്ന് വാതകം ചോരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുകയാണ്. ടാങ്കറിന് കാവല്‍ നിന്ന പൊലീസാണ് ചോര്‍ച്ചയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ടാങ്കറുകളില്‍ വാതകമില്ലെന്നാണ് കഴിഞ്ഞ ദിവസം കപ്പല്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ടാങ്കറിലുള്ളത് അപകടകരമായ വാതകമല്ലെന്നും പൊട്ടിത്തെറിക്കുന്നതു പോലുള്ള അപകടങ്ങള്‍ ഉണ്ടാവില്ലെന്നും വിദഗ്ദര്‍ പറഞ്ഞിരുന്നു. പത്ത് ദിവസം മുമ്പാണ് ആറോളം ടാങ്കറുകള്‍ തീരത്തടിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :