കാണാതായ കപ്പല്‍ കണ്ടെത്തി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 22 ജൂലൈ 2013 (16:40 IST)
PRO
കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ചരക്കുകപ്പല്‍ എം.ടി കോട്ടണ്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ടോഗോയ്ക്കുസമീപം കണ്ടെത്തി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ മോചിപ്പിച്ചുവെന്നും മുംബൈയിലെ കമ്പനി അധികൃതര്‍ അറിയിച്ചു.

കപ്പലിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തശേഷം കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പറയുന്നു. മോചിതരായ ജീവനക്കാര്‍ ഇപ്പോള്‍ കാനഡയിലാണുള്ളത്.

ഉപഗ്രഹചിത്രങ്ങള്‍ വഴി കപ്പലിനെ കത്തൊന്‍ തുര്‍ക്കി നാവികസേന അമേരിക്കന്‍ നാവികസേനയുടെ സഹായം തേടിയിരുന്നു. കപ്പല്‍ ഉടമകളായ ഭജെഡന്‍ ലൈന്‍സ് ഇതിനായി വിവിധ രാജ്യാന്തര ഏജന്‍സികളുടെ സഹായവും തേടിയിരുന്നു.

ജൂലായ് 15ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പകുതി എണ്ണ നിറച്ച കപ്പല്‍ പോര്‍ട്ട് ജെന്‍റില്‍ തീരത്തു നിന്ന് മാറിയത്. എന്നാല്‍, രണ്ടര മണിക്കൂറിനുശേഷം ഈ കപ്പല്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

2 കാസര്‍ഗോഡ് സ്വദേശികളടക്കം 24 ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പല്‍ ജൂലായ് 15ന് ഗാബണിനടുത്ത് പോര്‍ട്ട് ജെന്‍റില്‍നിന്നാണ് തട്ടികൊണ്ടുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :