കാമുകന്റെ കത്തിക്കുത്തിൽ പിടഞ്ഞ പെൺകുട്ടിയെ വാരിയെടുത്ത നിമ്മിക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം

Last Modified വെള്ളി, 26 ജൂലൈ 2019 (14:14 IST)
കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ നിമ്മി സ്റ്റീഫന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ ദിനമായിരുന്നു ജൂൺ 28. കാമുകന്റെ കത്തിക്കുത്തിൽ ജീവൻ പിടയുന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് കൈപിടുച്ചുയർത്തിയത് നിമ്മിയാണ്.

ജൂണ്‍ 28ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. യുവത് നിരവധി തവണ കുത്തിയ ഇയാൾ സ്വന്തം ശരീരത്തിലും മുറിപ്പെടുത്തിയിരുന്നു.

തടഞ്ഞ് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, അടുക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിര്‍ത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്. സ്വയം മുറിവേല്‍പ്പിച്ച് പെണ്‍കുട്ടിയുടെ മേല്‍ കിടക്കാന്‍ ശ്രമിക്കുമ്പോള്‍ നിമ്മി ഇയാളെ പിടിച്ചുമാറ്റാനെത്തിയത്.

നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോള്‍ ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തി. ഇതിനിടയിലാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :