ഇരിട്ടി|
Last Modified വെള്ളി, 3 ഫെബ്രുവരി 2017 (14:29 IST)
കാട്ടുതീ പടരാതിരിക്കാനായി ഫയര്‍ ലൈന്‍ തെളിക്കുന്ന ജോലിക്ക് പോയി മടങ്ങിവന്ന സംഘത്തെ
കാട്ടാന ആക്രമിച്ചപ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു. ഇരിട്ടി താഴെ പാല്‍ച്ചുരം കോളനി നിവാസി ഗോപാലന്‍ എന്ന 60 കാരനാണ് സംഭവ സ്ഥലത്തു തന്നെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
കൊട്ടിയൂര്‍ വന മേഖലയ്ക്കടുത്ത് കണ്ടപ്പുനത്തിനടുത്ത് ഉള്‍വനത്തിലായിരുന്നു 16 അംഗ സംഘം ജോലി കഴിഞ്ഞ് മടങ്ങിവരവേ കാട്ടാനയുടെ ആക്രമണത്തില്‍ പെട്ടത്. സംഘത്തെ ഓടിച്ച കാട്ടാന താഴെവീണ ഗോപാലനെ ചവിട്ടികൊല്ലുകയായിരുന്നു. സംഘത്തിലെ അഞ്ച് പേര്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണു പരിക്കേറ്റ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
പിന്നീട് വനപാലകരും പൊലീസും ചേര്‍ന്ന് കാട്ടാനയെ ഓടിച്ച ശേഷം ഗോപാലന്‍റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.