ബെയ്ജിംഗ്|
സജിത്ത്|
Last Modified വെള്ളി, 3 ഫെബ്രുവരി 2017 (08:47 IST)
ചൈനയില്‍ പുതുവർഷ ആഘോഷങ്ങൾക്കിടെ നടന്ന വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തിൽ 39 മരണം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇത്രയധികമാണുകള്‍ മരിച്ചത്.
പതിനായിരത്തിലധികം പേരെ അപകടസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിച്ചു. ഒരാഴ്ച നീണ്ട പുതുവർഷാഘോഷത്തിൽ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനുമാത്രമായി ചെലവഴിച്ചത്.