പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു - പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു

hospital , death , police , fire , SME college suicide , SME college , lakshmi , death , ആദർശ് , കാമുകിയെ ചുട്ടു കൊല്ലാന്‍ ശ്രമം , കാമുകന്‍ , യുവതി , ആശുപത്രി , പെണ്‍കുട്ടി , പെട്രോള്‍ ഒഴിച്ചു , കത്തിച്ചു
കോട്ടയം| jibin| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (19:44 IST)
പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് മരിച്ചു. കൊല്ലം നീണ്ടകര സ്വദേശി ആദർശ് (25) ആണ് മരിച്ചത്.

ആ​ദ​ർ​ശ് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കാ​യം​കു​ളം ചി​ങ്ങോ​ലി സ്വ​ദേ​ശി​നി ല​ക്ഷ്മി (21) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഇ​വ​രെ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ജ്മ​ൽ, അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റു. ഇ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ദ​ർ​ശി​ന്‍റെ ശ​രീ​ര​ത്തി​ൽ 80 ശ​ത​മാ​ന​വും ല​ക്ഷ്മി​യു​ടെ ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റിരുന്നു.

എസ്എംഇ കോളജിലെ നാലാം സെമസ്റ്റർ ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ് ല​ക്ഷ്മി. ഇതേ കോളജിൽ 2013ൽ പഠനംപൂർത്തിയാക്കിയ യുവാവാണ് ആദർശ്. സമരമായതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷയെഴുതാൻ വന്നതായിരുന്നു യുവാവ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: -

ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. പ്രണയബന്ധം വീട്ടിലറിഞ്ഞതോടെ ഇന്നു രാവിലെ ആദര്‍ശും ലക്ഷ്‌മിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് പുറത്തു പോയ ആദർശ് പെട്രോളുമായി തിരിച്ചെത്തുകയും ലക്ഷ്മിയുടെ ശരീരത്ത് ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. ഇതോടെ ലക്ഷ്മി പരിഭ്രാന്തിയിൽ കോളജ് ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആദർശ് തന്‍റെ ശരീരത്തും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :