കാൻപുർ|
സജിത്ത്|
Last Updated:
വ്യാഴം, 2 ഫെബ്രുവരി 2017 (11:04 IST)
ജാജ്മോയിൽ
കാൻപുർ വികസന അതോറിറ്റി കോളനിയിൽ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് ഏഴു തൊഴിലാളികൾ മരിച്ചു. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ മുകൾനിലകളാണ് ഇന്നലെ ഉച്ചയ്ക്കുശേഷം തകർന്നുവീണത്. സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് മഹ്‌താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നുവീണ ഈ കെട്ടിടം.
ഇപ്പോഴും മുപ്പതിലധികം ആളുകള്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനായി വൻതോതിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.