കവര്‍ച്ചാ കേസ്‌ പ്രതികള്‍ കോടതിയില്‍നിന്ന്‌ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: | WEBDUNIA|
PRO
PRO
മജിസ്ട്രേറ്റ്‌ റിമാന്‍ഡ്‌ ചെയ്ത രണ്ട്‌ പ്രതികള്‍ കോടതിമുറിക്കുള്ളില്‍നിന്ന്‌ ഓടി രക്ഷപെട്ടു. ആലപ്പുഴ കുതിരപപന്തി നെടുംപറമ്പില്‍ സനു (25), ആലപ്പുഴ ബീച്ച്‌ വാര്‍ഡ്‌ പ്ലാമ്പാമ്പില്‍ അനീഷ്‌ (കുര്യന്‍-27) എന്നിവരാണ്‌ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍നിന്ന്‌ രക്ഷപെട്ടത്‌.

2009ല്‍ പറവൂര്‍ ബജാജ്‌ ഷോറൂം കുത്തിത്തുറന്ന്‌ 23,000 രൂപ കവര്‍ന്ന കേസിലെ പ്രതികളാണ്‌ ഇരുവരും. കേസില്‍ വാറന്റ്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ ഇവര്‍ കോടതിയില്‍ ഹാജരായി. കേസ്‌ പരിഗണിച്ച കോടതി ഇരുവരെയും റിമാന്‍ഡ്‌ ചെയ്യാന്‍ ഉത്തരവിട്ടു. വാറന്റ്‌ പേപ്പറില്‍ പ്രതികളുടെ അടയാളം രേഖപ്പെടുത്തുന്നതിനായി ഇവരെ കോടതി മുറിയുടെ മൂലയ്ക്ക്‌ മാറ്റി നിര്‍ത്തി.

ഇതിനിടെ മറ്റൊരു കേസിലെ എട്ട്‌ പ്രതികള്‍ കോടതിയിലേക്ക്‌ കയറിയപ്പോള്‍ ഇരുവരും പുറത്തേക്ക്‌ ഓടുകയായിരുന്നു. ഒരാള്‍ പ്രധാന ഗേറ്റ്‌ വഴിയും മറ്റൊരാള്‍ മതില്‍ ചാടിയുമാണ്‌ രക്ഷപെട്ടത്‌. അമ്പലപ്പുഴ പോലീസ്‌ ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളില്‍ ആലപ്പുഴ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഇരുവരെയും നേരത്തെ ശിക്ഷിച്ചിട്ടുള്ളതാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :