സൂര്യനെല്ലി: പ്രതികള്‍ നടത്തിയത് ഹീനമായ കൃത്യമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി| WEBDUNIA|
PRO
PRO
സൂര്യനെല്ലിക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി വീണ്ടും മാറ്റി. കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും സുപ്രീംകോടതിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റിയത്. 14 പ്രതികളാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ ഹീനമായ കൃത്യമാണു നടത്തിയത്‌. പ്രതികള്‍ നിരപരാധികള്‍ ആണെന്നു കരുതാനാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസിഫലി കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.

വിചാരണക്കോടതിയുടെ ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ കീഴടങ്ങിയ ശേഷമേ പ്രതികകള്‍ക്കു ജാമ്യം തേടാനാവൂവെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കേസില്‍ ധര്‍മരാജനൊഴികെ 35 പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി മുഴുവന്‍ പ്രതികളോടും ഹൈകോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :