കള്ളനോട്ട് തമിഴ്നാട്ടുകാര്‍ കൊല്ലത്ത് അറസ്റ്റില്‍

കൊല്ലം| WEBDUNIA|
PRO
PRO
കള്ളനോട്ടുമായി രണ്ടംഗ തമിഴ്നാട് സംഘം കൊല്ലം പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹറയുടെ വലയിലായി. 6.512 ലക്ഷം രൂപയുടെ കള്ളനോട്ട് ഇവരില്‍ നിന്ന് കണ്ടെടുത്തു.

പതിനഞ്ചു ദിവസം മുമ്പ് തന്നെ കള്ളനോട്ടു സംഘത്തെ കുറിച്ച് പൊലീസിന് അറിവു ലഭിച്ചിരുന്നു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വച്ചാണ്‌ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ നാഗര്‍കോവില്‍ വെള്ളാളര്‍ തെരുവില്‍
തങ്കരാജ് (61), ധര്‍മ്മപുരി ഗാന്ധി പാളയം മണി (60) എന്നിവരാണ്‍ പൊലീസ് പിടിയിലായത്.

ഇവര്‍ക്ക് നക്സലൈറ്റുകളുമായി ബന്ധമുള്ളതായും പൊലീസ് കരുതുന്നു. ആന്ധ്രയില്‍ നിന്ന് തമിഴ്നാട് വഴിയാണ്‌ ഇവര്‍ കേരളത്തിലേക്ക് നോട്ട് കടത്തുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി തങ്കരാജ് ഈ രംഗത്തുണ്ടെന്ന് കരുതുന്നു.

കൊല്ലത്തെ ഒരു പ്രമുഖന് കള്ളനോട്ട് അടിക്കാന്‍ പ്രിന്‍റര്‍ വാങ്ങി നല്‍കിയതായും ധര്‍മ്മരാജ് അറിയിച്ചു. കേരളത്തില്‍
നിന്ന് നിരവധി പേര്‍ തമിഴ്നാട്ടിലെത്തി ധര്‍മ്മരാജില്‍ നിന്ന് കള്ളനോട്ട് വാങ്ങിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :