കല്ലേറില്‍ ബസ് നിയന്ത്രണം വിട്ടു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
എറണാകുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെട്ടിടത്തില്‍ ഇടിച്ച് ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരത്തു നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. എം സി റോഡില്‍ മൂവാറ്റുപ്പുഴ തേവയ്ക്കപ്പളളിയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ സംഭവം.

ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ പാലക്കാട്‌ തൃത്താല കുന്നത്ത്‌പറമ്പില്‍ കെ പി അയ്യപ്പനെ (52) കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ നഗരത്തില്‍ മൂന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :