യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കോഴിക്കോട് ബസ്റ്റാന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. നഗരത്തിലെ പ്രധാന ബസ് സ്റ്റാന്റിലായിരിക്കും ആദ്യഘട്ടത്തില്‍ ക്യാമറ സ്ഥാപിക്കുക. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിക്കുന്നത്.
വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമെ നിശ്ചിത സമയത്തിലധികം ബസുകള്‍ സ്റ്റാന്റില്‍ നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പുതിയ സംവിധാനം ഉപയോഗപ്പെടുത്തും. പതിനഞ്ചോളം ക്യാമറകളാണ് ബസ് സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകളില്‍ നിന്നും നാല് മാസം മുമ്പ് വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാകും. ഈ സംവിധാനത്തെ നിരന്തരം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. റോഡ് സെഫ്റ്റി ഫണ്ടും കെല്‍ട്രോണും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്