കരുണാകരന്‍റെ യോഗത്തിന് പ്രാധാന്യമില്ല - മുരളീധരന്‍

K. Muraleedharan
KBJWD
കരുണാകരന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ ശനിയാഴ്ച നടക്കുന്ന എന്‍.സി.പി യോഗത്തില്‍ എത്തിയില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശനിയാഴ്ച നടക്കുന്ന പ്രവര്‍ത്തക സമിതിയോഗം ചര്‍ച്ച ചെയ്യും. അതിന് ശേഷം നടപടിയെടുക്കും. എന്‍.സി.പിയിലെ മുപ്പത്തിയെട്ടോളം നേതാക്കളെയാണ് കരുണാകരന്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. പലരും പാര്‍ട്ടിയുടെ അനുവാദം വാങ്ങിയാണ് യോഗത്തില്‍ പങ്കെടുത്തത്.

കരുണാകരനെ പോലെയുള്ളവര്‍ ഒരു യോഗം വിളിക്കുമ്പോള്‍ പോകുന്നതിനെ തടയാനാവില്ല. എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനമെടുക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതിനാല്‍ ഇന്ന് കരുണാകരന്‍റെ വസതിയില്‍ നടന്ന യോഗത്തിന് എന്‍.സി.പി വലിയ പ്രാധാന്യം ഒന്നും കല്‍പ്പിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 30 നവം‌ബര്‍ 2007 (15:34 IST)
കോടോത്ത് ഗോവിന്ദന്‍ നായരുടെയും ഇബ്രാഹിംകുട്ടി കല്ലാറിന്‍റെയും രാജിക്കത്തുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. ഈ കത്തുകള്‍ സ്വീകരിക്കാ‍ന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :