സന്തോഷത്തോടെ മടക്കമില്ല - കരുണാകരന്‍

Muraleedharan and Karunakaran
KBJWD
കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ സാ‍ഹചര്യം നിലനില്‍ക്കുന്നിടത്തോളംകാലം കോണ്‍ഗ്രസിലേക്ക് സന്തോഷത്തോടെ മടങ്ങിപ്പോകാന്‍ തനിക്കാവില്ലെന്ന് എന്‍.സി.പി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.

എന്‍.സി.പിയെ ശക്തിപ്പെടുത്തേണ്ടതാണ് കെ.കരുണാകരന്‍ ചെയ്യേണ്ടതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എന്‍.സി.പി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. കോണ്‍ഗ്രസ് നേതൃത്വം വിളിച്ചാന്‍ തിരിച്ചു പോകാന്‍ തയാ‍റാണെന്ന് കരുണാകരന്‍ യോഗത്തില്‍ സൂചന നല്‍കി.

രാജ്യത്തിന്‍റെ ആവശ്യമായ എന്തും സ്വീകരിക്കാന്‍ താന്‍ തയാറാണ്. ആ ആവശ്യം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിയാനുണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു പോക്ക് സന്തോഷകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2007 (13:58 IST)
തുടര്‍ന്ന് സംസാരിച്ച കെ.മുരളീധരന്‍ ഇന്ദിരാജിയുടെ ആശയങ്ങളുമായി എന്‍.സി.പി ശക്തമായി മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി എല്ലാക്കാലവും ജീവന്‍ ഉഴിഞ്ഞുവച്ച കരുണാകരനെ പേലെയുള്ള നേതാക്കളുടെ ആശീര്‍വാദം പാര്‍ട്ടിക്ക് കരുത്തു നല്‍കുമെന്ന് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :