കോണ്‍ഗ്രസിലേക്ക് പോകുന്നത് സംബന്ധിച്ച് ആരേയും ഭയന്ന് തീരുമാനമെടുക്കില്ലെന്നു എന്‍.സി.പി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് എന്‍.സി.പിയെ വഞ്ചിക്കലാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുരളീധരന്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കെ.കരുണാകരന്‍. ഏതു തീരുമാനവും അണികളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ എടുക്കൂ. നാടിനും ജനങ്ങള്‍ക്കും ഗുണകരമാണെങ്കില്‍ അതില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തീരുമാനിക്കും.
അല്ലാതെ ആരെയും ഭയന്ന് ഒരു തീരുമാനമെടുക്കില്ലെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി യാത്ര ഫലപ്രദവും സന്തോഷകരവും തൃപ്തികരവുമാണെന്നും കരുണാകരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കെ. കരുണാകരന്‍ തിരിച്ചു പോയാല്‍ താന്‍ ഒപ്പമുണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. മുരളീധരന്‍ പറഞ്ഞു.
എന്‍.എസി.പി അതിന്‍റെ സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകും. ഭാവി തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാറിന്‍റെ തീരുമാനത്തിന് വീടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ശരത് പവാറിന്‍റെ തീരുമാനം അനുസരിച്ചായിരിക്കും കേരളത്തിലെ എന്‍.സി.പി പ്രവര്‍ത്തിക്കുക.
തങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എന്‍.സി.പിയെ വഞ്ചിക്കാനാവില്ല. അതിന് എന്നെപ്പോലത്തെ പ്രവര്‍ത്തകര്‍ ഒരിക്കലും തയറാകില്ല. അതുകൊണ്ട് ശരത് പവാറിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നത് ഞങ്ങളുടെ അജണ്ടയിലില്ല.
തിരുവനന്തപുരം|
WEBDUNIA|
കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിച്ച് മാത്രമേ കരുണാകരന്‍ ഒരു തീരുമാനമെടുക്കൂവെന്നും മുരളീധരന്‍ പറഞ്ഞു.