മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പ്രവേശിപ്പിച്ചു. പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്നാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.