മുരളീധരനെ എന്‍ സി പിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (21:04 IST)
PRO
PRO
കെ മുരളീധരനെ എന്‍ സി പിയില്‍ നിന്ന് പുറത്താക്കി. എം പി ഗംഗാധരനെയും പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുരളിയെ പുറത്താക്കിയതെങ്കില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ക്കാണ് ഗംഗാധരനെ പുറത്താക്കുന്നതെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് ഈ നടപടി എടുത്തത്.

എന്‍ സി പി സംസ്‌ഥാന കമ്മറ്റിയും പിരിച്ചു വിട്ടു. അഡ്‌ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്‌റ്ററെ നിയമിച്ചിട്ടുണ്ട്. അഡ്‌ഹോക് കമ്മിറ്റിയില്‍ ആരൊക്കെ ഉണ്ടാകണമെന്നതിന്‍റെ പട്ടിക പീതാംബരന്‍ മാസ്റ്റര്‍ ശരദ് പവാറിന് നല്‍കും.

കെ മുരളീധരന്‍റെ ജനപിന്തുണ നഷ്‌ടമായതായി പീതാംബരന്‍ മാസ്‌റ്റര്‍ അറിയിച്ചു. മുരളീധരനും കരുണാകരനും പാര്‍ട്ടി വിട്ടത് ആശ്വാസകരമായെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍ സി പിയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കോണ്‍ഗ്രസിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു മുരളീധരന്‍. രണ്ടു മുന്നണികളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് അവരുടെ പിന്നാലെ നടക്കുകയും ചെയ്തു. ഇതൊക്കെ മുരളിയോടുള്ള മതിപ്പ് കുറയുന്നതിന് കാരണമായി - പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്നാല്‍, മുരളീധരനെ എന്‍ സി പിയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം അപഹാസ്യമാണെന്ന്‌ കെ പി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. മുരളീധരനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് എന്‍ സി പി ഓഫീസിനു നേരെ മുരളി അനുകൂലികള്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :