കോണ്‍ഗ്രസില്‍ ചേരാന്‍ മുരളി അപേക്ഷ നല്‍കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തനിക്കെതിരെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അപേക്ഷ നല്‍കും. രണ്ട് ദിവസത്തിനകം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിക്കും അപേക്ഷ നല്‍കാനാണ് തീരുമാനം.

തന്നെ പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യട്ടെ. നിലപാടില്‍ ഉറച്ചു നില്ക്കുമെന്ന് മുരളി പറഞ്ഞു‍. എന്‍ സി പി നേതൃത്വം തനിക്കെതിരെ എന്ത് നടപടിയെടുത്താലും സന്തോഷമേ ഉള്ളൂവെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തെ ആയിരിക്കും അപേക്ഷയുമായി മുരളീധരന്‍ സമീപിക്കുക. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് മുരളീധരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി തീരണമെങ്കില്‍ ഇനി ഒരു വര്‍ഷം കൂടി കഴിയണം.

ഇതിനിടെ മുരളിയുടെ കോണ്‍‌ഗ്രസ് പ്രവേശനം സുഗമമാക്കാന്‍ പിതാവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കരുണാകരന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :