കരിപ്പൂര്‍ വെടിവെപ്പില്‍ ഇന്ന് കൂടുതല്‍ അറസ്‌റ്റുണ്ടാകും

കരിപ്പൂര്‍ വിമാനത്താവളം , സിഐഎസ്എഫ് ജവാന്‍ , അറസ്‌റ്റ് , പൊലീസ്
കരിപ്പൂര്‍| jibin| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (08:08 IST)
കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്നു കൂടുതല്‍ അറസ്റ് ഉണ്ടായേക്കും. വിമാനത്താവളത്തില്‍ വ്യാപക ആക്രമണം നടത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 25ലധികം സിഐഎസ്എഫ് ജവാന്‍മാരെ ഇന്ന് അറസ്റ് ചെയ്തേക്കുമെന്നാണ് അറിയുന്നത്. അഗ്നിശമന സേനയിലെ അജികുമാര്‍, സണ്ണി തോമസ് തുടങ്ങിയവരുടെ അറസ്റ് ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു ഇവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.

വിമാനത്താവളത്തില്‍ വ്യാപക ആക്രമണം നടത്തി പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിനായി നടപടിക്രമങ്ങള്‍ അന്വേഷണ വിഭാഗം ചെയ്തുവരികയാണ്. വിമാനത്താവളത്തിനകത്തും പുറത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാംഗങ്ങളെയും പിടികൂടിയിട്ടുള്ളത്. കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :