കരിപ്പൂരില്‍ സ്വര്‍ണ്ണവും കുങ്കുമപ്പൂവും പിടികൂടി

മലപ്പുറം| WEBDUNIA| Last Modified വെള്ളി, 29 നവം‌ബര്‍ 2013 (11:40 IST)
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണ്ണവും 30 കിലോ കുങ്കുമപ്പൂവും പിടികൂടി.

ദുബായില്‍ നിന്നും എയര്‍ വിമാനത്തിലെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ്‌ സ്വദേശികളായ ബഷീര്‍ ഫൈസല്‍ , ഷെമീര്‍ എന്നിവരാണ്‌ ഡിആര്‍ഐയുടെ പിടിയിലായത്‌. അരക്കോടി രൂപയുടെ മൂല്യമാണ്‌ ഇതിനു കണക്കാക്കിയിട്ടുള്ളത്‌. സോക്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണവും കുങ്കുമപ്പൂവും കടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :