കനോയിംഗില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം

ആലപ്പുഴ| Joys Joy| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (18:03 IST)
ദേശീയഗെയിംസില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ കനോയിംഗില്‍ നിത്യ കുര്യാക്കോസ് സ്വര്‍ണം നേടി. ഒപ്പം, സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീം വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങിലും സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 24 ആയി.

രണ്ടു സ്വര്‍ണത്തിനു പുറമെ ഇതിനു പുറമേ ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടി തുഴച്ചിലില്‍ നിന്ന് നേടിയിട്ടുണ്ട്.
പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ കെ സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

1:34.00 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. 1:32. സെക്കന്‍ഡില്‍ ഫിനിഷ് ചെയ് സര്‍വീസസ് സ്വര്‍ണവും 1:35.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡ് വെങ്കലവും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :