ഐടി കയറ്റുമതി 10,000 കോടി, കേരളം ചരിത്രമെഴുതി

ഐടി കയറ്റുമതി, കേറ്റ്രളം, ഇന്‍ഫോ പാര്‍ക്ക്
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (11:13 IST)
നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ഐടി കയറ്റുമതി 10,000 കോടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെക്നോപാര്‍ക്ക് തന്നെയാണ് ഈ നേട്ടത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. ടെക്നോപാര്‍ക്കില്‍ നിന്ന് 6500 കോടിയുടെ കയറ്റുമതിയാണ് ഉണ്ടാകുന്നത്. ഇന്‍ഫോപാര്‍ക്കില്‍ 2700 കോടിയുടെയും കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. രണ്ടും ചേര്‍ത്താല്‍ 9200 കോടി. കൂട്ടത്തില്‍ പുറത്തുള്ള സ്വകാര്യ ഐടി പാര്‍ക്കുകളിലെയും ചെറുകിട ഐടി കമ്പനികളുടെയും കയറ്റുമതി കൂടി കണക്കാക്കിയാല്‍ കയറ്റുമതി പതിനായിരം കടക്കുമെന്നാണ് കരുതുന്നത്.

മുന്‍ വര്‍ഷം ടെക്നോപാര്‍ക്കിന്റെ 4220 കോടിയും ഇന്‍ഫോപാര്‍ക്കിന്റെ 2350 കോടിയും ചേരുന്ന 6570 കോടിയും ചെറുകിട ഐടി കമ്പനികളുടെ വിഹിതവും ചേര്‍ത്ത് ഏകദേശം 7000 കോടി കയറ്റുമതി ചെയ്ത സ്ഥാനത്താണ് ഇക്കുറി 40% വളര്‍ച്ചയോടെ പതിനായിരം കോടിയിലെത്തിയത്. എന്നാല്‍, ഈ രണ്ടു പാര്‍ക്കുകളിലുമായിട്ടല്ലാതെ പുറത്ത് എല്ലാ ജില്ലകളിലും ചെറുകിട ഐടി കമ്പനികള്‍ വളരുന്നുണ്ട്. ഇവയെല്ലാം ചേരുമ്പോഴാണ് മറ്റൊരു 800 കോടി കൂടി വരുന്നത്.

2013-14 സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്കില്‍ 4220 കോടിയുടെ കയറ്റുമതിയുണ്ടായി. ഇക്കൊല്ലം 2500 കോടിയോളം വര്‍ധിച്ചിട്ടുമുണ്ട്. ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, ടിസിഎസ്, ഐബിഎസ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യമാണ് ടെക്നോ പാര്‍ക്കിനെ ഈ നേടത്തിലേക്കെത്തിച്ചത്. അതേസമയം ഇന്‍ഫോപാര്‍ക്കിന്റെ ഇക്കൊല്ലത്തെ കയറ്റുമതിയില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായിട്ടില്ല. മുന്‍ സാമ്പത്തിക വര്‍ഷം 2350 കോടിയുടെ കയറ്റുമതി ഉണ്ടായിരുന്ന സ്ഥാനത്ത് നാമമാത്രമായ വര്‍ധന മാത്രം ഉണ്ടായി. ഇപ്പോള്‍ 2700 കോടിയിലെത്തി എന്നു മാത്രം.

അതേസമയം ഇന്ത്യയുടെ ആകെ ഐടി കയറ്റുമതി 108 ബില്യണ്‍ ഡോളര്‍ അഥവാ ആറര ലക്ഷം കോടി രൂപയാണ്. എന്നാല്‍ കേരളം ഈ വിഹിതത്തിലെക്ക് നല്‍കുന്നത് വെറും ഒന്നര ശതമാനം മാത്രമാണ്. മാസ്ത്രമല്ല കേരളത്തിന്റെ ഐടി കയറ്റുമതി മറ്റു സംഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് റ്റ്ര്ഹാനും. എന്നാല്‍
കേരളത്തിന്റെ ഈ നേടാം വളരെ പ്രതീക്ഷയുണ്ടാക്കുന്നതാണ്. അതേസമയം ടെക്നോപാര്‍ക്കിലെ ആകെ ടെക്കികളുടെ എണ്ണം ഇക്കൊല്ലം അരലക്ഷം കവിയും. നിലവില്‍ 47000 ടെക്കികളാണുള്ളത്. വര്‍ഷം 8000 പേരെങ്കിലും പുതുതായി വിവിധ കമ്പനികളില്‍ നിയമിക്കപ്പെടുന്നു. ആകെ കമ്പനികള്‍ 350ലെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :