സിപി‌ഐയില്‍ പോരു തുടങ്ങി, സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത

സിപി‌ഐ, കേരളം, സംസ്ഥാന നേതൃത്വം
തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (07:55 IST)
സിപി‌ഐ സംസ്ഥാന നേതൃത്വം പിടിക്കാന്‍ പാര്‍ട്ടിയില്‍ പോര് തുടങ്ങിയതായി സൂചന. നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വ്തിര്‍പക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ വിവാദമായ സ്ഥാനാര്‍ത്ഥിനിര്‍ണമാണ് എതിര്‍പക്ഷം ആയുധമാക്കുന്നത്.

ജില്ലാ സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. സി.പി.എമ്മിന്റെ സി.പി.ഐ.വിരുദ്ധ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടാകുന്ന വീഴ്ച, സി.പി.എമ്മിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് സി.പി.ഐ. നിലപാടെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളിയതിന്റെ യഥാര്‍ത്ഥ കാരണം സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന് സി.പി.ഐ. വഴങ്ങിയതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ എന്നീ ഘടകങ്ങളില്‍ ചര്‍ച്ചചെയ്യുകയും നടപടിയെടുക്കുകയും ചൈയ്തങ്കിലും കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതും അത് നശിപ്പിച്ചുകളഞ്ഞതും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ നേരത്തെ തന്നെ താന്‍ ഇത്തവസ്ണ സ്ഥാന്മൊഴിയുമെന്ന് പ്രഖ്യപിച്ചിട്ടുള്ളതിനാല്‍ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റുമായ കാനം രാജേന്ദ്രന്‍, മറ്റൊരു ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ എന്നിവരുടെ പേരുകളാണ് സെക്രട്ടറിസ്ഥാനത്തേക്ക് കേള്‍ക്കുന്നത്. എന്നാല്‍ ഇവരാരുമല്ലാത്ത ഒരു മൂന്നാം ചേരി ഉണ്ടാകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. സി.കെ.ചന്ദ്രപ്പന്റെ മരണശേഷം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ആലോചന നടന്നപ്പോള്‍ പ്രകടമായ ഭിന്നത മറ്റൊരു രൂപത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ തെളിയിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ...