ആശങ്കയുണര്‍ത്തി കുരങ്ങ്‌പനി മരണം: കേരളം അടുത്ത പനിപ്പേടിയിലേക്ക്

കുരങ്ങു പനി, കേരളം, മരണം
പുല്‍പ്പള്ളി| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (12:15 IST)
കേരളത്തെ ആശങ്കയിലാക്കി കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട്ടിലാണ് കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണം കുരങ്ങുപനി മൂലമാണെന്ന്‌ ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കുരങ്ങുപനി മരണമാണ് ഇത്.
വനാതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നിലെ താമസക്കാരിയായ ആദിവാസി ഓമനയാണ്‌ പനിമൂലം മരണമടഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ വനാതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതിയില്ലത്ത രോഗമാണ് കുരങ്ങ് പനി. രണ്ടാഴ്‌ച ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും മാറുന്ന അസുഖമാണിത്‌. എന്നാല്‍ ചികിത്സ തേടാതിരുന്നാല്‍ കാര്യങ്ങള്‍ മാരകമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.ചികിത്സ വൈകിയാല്‍ തലച്ചോറില്‍ രക്‌തസ്രാവം ഉണ്ടാകുകയും മരണത്തിന്‌ കാരണമാകുകയും ചെയ്യും. കുരങ്ങുകളില്‍ നിന്നാണ് പ്രധാനമായും ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. കുരങ്ങുകളുടെ ശരീരത്തില്‍ ഉള്ള ചെള്ളുകള്‍ മനുഷരുടെ ശരീരത്തില്‍ എത്തുന്നതു മൂലമണ് പനി പകരുന്നത്.

എന്നാല്‍ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും പനി നിയന്ത്രണവിധേയമാണെന്നും അസുഖം ബാധിച്ചവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌.
കുരങ്ങുകളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകര്‍ന്ന പനിയുമായി 32 പേരാണ്‌ ഇതുവരെ ചികിത്സ തേടിയെത്തിയത്‌. ചികിത്സ തേടിയ പകുതിയോളം പേരെ ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :