കണ്ണൂരില്‍ സി പി എം-ലീഗ് സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ഡി ജി പി ജേക്കബ് പുന്നൂസ് സന്ദര്‍ശനം നടത്തി. കണ്ണൂര്‍ ടൗണ്‍, പട്ടുവം, അരിയില്‍ മേഖലകളിലായിരുന്നു ഡി ജി പിയുടെ സന്ദര്‍ശനം.
ജില്ലയിലെ അക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.