വികലാംഗനും തയ്യല്‍ തൊഴിലാളിയുമായ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷത്തില്‍ ഇരുപത്തഞ്ചുലക്ഷത്തിന്റെ സൗഭാഗ്യം. ചെങ്ങന്നൂര്‍ പെരിങ്ങാല പുതുപ്പറമ്പില്‍ തെക്കേതില്‍ ഷാജി (44)ക്കാണ് അക്ഷയ ലോട്ടറിയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചത്.
ചെങ്ങന്നൂര്‍ മുളക്കുഴ ചെമ്പന്‍ചിറ കോളനിയില്‍ ലോട്ടറി ഏജന്റായ സുരേന്ദ്രന്റെ പക്കല്‍ നിന്നും കടമായി വാങ്ങിയ എടി 351847 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തനിക്ക് ലോട്ടറി അടിച്ചതില്‍ സന്തോഷം. സുരേന്ദ്രന്റെ ഭാര്യ വര്‍ഷങ്ങളായി തലയ്ക്ക് ട്യൂമര്‍ ബാധിച്ച് ചികിത്സയിലാണെന്നും ഇതിന്റെ വിഹിതം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരുലക്ഷത്തി അന്‍പതിനായിരം രൂപ സുരേന്ദ്രന് നല്‍കുമെന്നും ഷാജി പറഞ്ഞു. ബാക്കി തുക കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭംഗിയായി നട ത്തുമെന്നും ഷാജി അറിയിച്ചു.
ഭാര്യ ശ്രീദേവി. മക്കളായ നവ്യയും ശിവശങ്കരനും അങ്ങാടിക്കല്‍ തെക്ക് സ്കൂളില്‍ പഠിക്കുകയാണ്. സമ്മാനം ലഭിച്ച ടിക്കറ്റ് എസ്ബിടി ചെങ്ങന്നൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.