ഓഫീസില്‍ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് വനംവകുപ്പ്; കത്തിയത് നിരവധി കേസുകളുടെ രേഖകള്‍

കോഴിക്കോട്‌| WEBDUNIA| Last Modified ശനി, 16 നവം‌ബര്‍ 2013 (15:34 IST)
PRO
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിന്റെ പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട്‌ താമരശ്ശേരിയില്‍ വനംവകുപ്പ് ഓഫീസില്‍ നടത്തിയത്‌ ആസൂത്രിത അക്രമമെന്ന്‌ വനം വകുപ്പ്‌.

അക്രമത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും വനം വകുപ്പ്‌ പറഞ്ഞു.
അക്രമത്തിനിടെ ഫയലുകള്‍ തെരഞ്ഞുപിടിച്ച്‌ പുറത്തേയ്‌ക്കെടുത്ത്‌ കത്തിക്കുകയായിരുന്നു.

ജീരകപ്പാറ വനഭൂമി കയ്യേറ്റമടക്കമുള്ള നിരവധി കേസുകളുടെ നിര്‍ണ്ണായ രേഖകളാണ്‌ കത്തിനശിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :