ടിപി വധം: രഹസ്യകേന്ദ്രത്തില്‍ തിരുവഞ്ചൂരിന്റെ ചര്‍ച്ച

കോഴിക്കോട്‌ | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രഹസ്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്‌. കോഴിക്കോട്ട്‌ രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എഡിജിപി അടക്കമുള്ളവര്‍ പങ്കെടുക്കുന്നതായാണ് വിവരം.

ടിപി കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്താനായി കോഴിക്കോട്‌ ഗസ്‌റ്റ് ഹൗസ്‌ തെരഞ്ഞെടുത്തത്‌ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ്‌ രഹസ്യ സങ്കേതത്തിലേയ്‌ക്ക് ചര്‍ച്ച മാറ്റിയത്. എന്നാല്‍ ചര്‍ച്ച നടക്കുന്ന സ്‌ഥലം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂട്ടത്തിലുള്ള സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക്‌ പോലും ലഭ്യമായിട്ടില്ല‍.

കോഴിക്കോട്‌ ഗസ്‌റ്റ്ഹൗസില്‍ എത്തുന്ന മന്ത്രിക്കായി എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്തെത്തിയിരുന്നു. ഉച്ചകഴിഞ്ഞ്‌ 2.50 ന്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങി കോഴിക്കോട്‌ ഗസ്‌റ്റ് ഹൗസിലേയ്‌ക്ക് യാത്രതിരിച്ച മന്ത്രിയ്‌ക്കൊപ്പം പോലീസ്‌ വാഹനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു. എന്നാല്‍ പാതി വഴിക്കുവെച്ച്‌ പോലീസ്‌ അകമ്പടി വേണ്ട എന്ന നിര്‍ദേശം നല്‍കിയ മന്ത്രി മലപ്പുറം ഭാഗത്തേയ്‌ക്ക് പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :