വധൂവരന്‍മാര്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി തീരുന്ന കര്‍മ്മമാണ് സേകം. ഇതിനു നിഷേകം, ഗര്‍ഭാധാനം എന്നീ പേരുകളും ഉണ്ട്. കാമം ജന്തുസഹജമാണല്ലോ? എന്നാല്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം കാമമെന്ന വികാരം പ്രേമാത്മകവും ധാര്‍മ്മിക ഭാവങ്ങളാല്‍ സ്വയം നിയന്ത്രിതവുമായിരിക്കണം. ഇതാണ് മനുഷ്യരെ മറ്റ് ജന്തുക്കളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന ഒരു ഘടകം.
സേകത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആചാര്യന്‍മാര്‍ അനുശാസിച്ചിട്ടുണ്ട്. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള അജ്ഞത പലപ്പോഴും സമൂഹത്തിന്റെ സ്വസ്ഥത ഇല്ലാതാക്കാറുമുണ്ട്. അതിനാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ ഓരോ മനുഷ്യനും പരമപ്രധാനമായിരിക്കും.