സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ അമൃത പേഴ്സണല്‍ സെക്യൂരിറ്റി സിസ്റ്റം

കൊല്ലം| WEBDUNIA|
PRO
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ​സുരക്ഷയ്ക്കായി​ ആഭരണ​രൂപത്തിലുള്ള സൈബര്‍​സുരക്ഷാ ഉപകരണം പുറത്തിറക്കുകയാണ് സെന്റര്‍ ഫോര്‍ സൈബര്‍​സെക്യൂരിറ്റി.​ ​

അമൃത​പേഴ്‌സണല്‍​സെക്യൂരിറ്റി​സിസ്റ്റം എന്നു പേരിട്ട ഈ ഉപകരണത്തിന്റെ ആദ്യരൂപം മാതാ അമൃതാനന്ദമയിയുടെ​ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.​ ​

പൊലീസിനോ കുടുംബാംഗങ്ങള്‍ക്കോ അപകട സന്ദേശം അയയ്ക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്ത്രീകളുടെ​സുരക്ഷിതത്വം ലക്ഷ്യമിട്ട് നിരവധി പ്രത്യേകതകളോടെയാണ് ഉപകരണം തയ്യാറാക്കിയത്.​ ​

സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇത്തരത്തിലൊരു ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അമൃത യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഡയറക്ടര്‍ ഡോ കൃഷ്ണ​ശ്രീഅച്യുതന്‍ പറഞ്ഞു.

സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും,ഒരു ബട്ടണ്‍ പ്രസ് ചെയ്താലുടന്‍ ആശയ​വിനിമയം നടത്താനും കഴിയും. ഈ​ ഉപകരണം വഴി ഒരേ​സമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്എംഎസ്,​ ​വോയ്‌സ്കോള്‍ എന്നിവയും സാദ്ധ്യമാകും.​ അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍,​ ആശുപത്രി,​ ഫയര്‍സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യും.


ചിത്രത്തിനു കടപ്പാട്- അമൃതവര്‍ഷം 60 വെബ്സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :