പെട്രോള്‍വില ലിറ്ററിന് 1.15 രൂപ കുറച്ചും ഡീസല്‍വില 50 പൈസ കൂട്ടിയും അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
പ്രാദേശിക നികുതികള്‍കൂടി ചേര്‍ക്കുമ്പോള്‍ വിലയില്‍ വ്യത്യാസം വരും. ഡീസലിന്റെ വില എല്ലാ മാസവും 50 പൈസ കൂട്ടാന്‍ സര്‍ക്കാര്‍ നേരത്തേ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 117 ഡോളറില്‍നിന്ന് 113 ആവുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം 66-ല്‍ നിന്ന് 63 രൂപയായാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പെട്രോള്‍വില കുറച്ചത്.
ഒമ്പതുതവണ കൂട്ടിയ ശേഷമാണ് കഴിഞ്ഞമാസം കുറച്ചത്.ഡീസലിന് അഞ്ച് രൂപയും, റേഷന്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപയും എല്‍പിജി സിലിണ്ടര്‍ ഒന്നിന് 250 രൂപയും വര്‍ധിപ്പിക്കണമെന്ന് കിരീത് പരേഖ് സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് ആറായി വെട്ടിക്കുറയ്ക്കണമെന്നും കിരീത് പരേഖ് സമിതി ശുപാര്‍ശ ചെയ്യുന്നു.