മത്സ്യവ്യാപാരത്തിന് പ്രത്യേക പുതിയ ഓട്ടോറിക്ഷകള്‍

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുളള മത്സ്യം ജനങ്ങള്‍ക്ക് എത്തുക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പുതിയ ഓട്ടോറിക്ഷകള്‍ തയ്യാറാകുന്നു.

കേരള ഓട്ടോമൊബൈല്‍സിന്റെ നവീകരണത്തിന് കഴിഞ്ഞ ബഡ്ജറ്റില്‍ നിന്നും ലഭ്യമായ 6.25 കോടി രൂപ ഫലപ്രദമായി വിനിയോഗിച്ച് അടിസ്ഥാന സൗകര്യവികസനത്തിനും പ്രാദേശികവിപണിയില്‍ ഉത്പാദനവും വിപണനവും ശക്തമാക്കാനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി തീരദേശ വികസന കോര്‍പ്പറേഷന്റെ പുതിയ പദ്ധതിക്കായി കേരള ഓട്ടോമൊബൈല്‍സില്‍ നിന്നും പ്രത്യേക ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങും. തീരദേശ വികസന കോര്‍പ്പറേഷന്റെ സംരംഭമായ ഫ്രഷ് ഫിഷ് ടു ആള്‍ പദ്ധതിയിലേയ്ക്കുളള വാഹനങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുളള മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സാധാരണ ഓട്ടോറിക്ഷകളില്‍ നിന്നും വിഭിന്നമായി വിവിധോപയോഗവാഹനങ്ങളായാണ് ഇവ നിരത്തില്‍ ഇറങ്ങുന്നത്.

ഒരേസമയം മൂന്നുപേര്‍ക്ക് സഞ്ചരിക്കുന്നതിനും മത്സ്യം നിറച്ച പെട്ടികള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ കയറ്റുന്നതിനും ഇതില്‍ സൗകര്യമുണ്ട്.

കേരള ഓട്ടോമൊബൈല്‍സ് ജീവനക്കാര്‍ വിഭാവനം ചെയ്ത ഈ വാഹനങ്ങള്‍ക്ക് ഇളം നീലനിറമാണ്. നിര്‍മിക്കാനുദ്ദേശിക്കുന്ന 50 ഓട്ടോറിക്ഷകളില്‍ 16 എണ്ണത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :