പയ്യന്നൂര്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ചു. ബസില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. പഴയ സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന കെ എസ് ആര് ടി സി ബസിനാണ് തീപിടിച്ചത്.
പെരുമ്പ കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും വരികയായിരുന്ന ബസില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പേ ബസിലെ ജീവനക്കാര്‍തന്നെ തീയണച്ചിരുന്നു.