ഒളിവില്‍ കഴിയുന്ന ആട് ആന്റണിക്ക് പുതിയ പ്രണയം!

കൊല്ലം| WEBDUNIA| Last Modified വെള്ളി, 8 ഫെബ്രുവരി 2013 (10:54 IST)
PRO
PRO
പട്രോളിംഗിനിടെ പൊലീസുകാരനെ കൊലപ്പെടുത്തി കടന്ന് കളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ആട് അന്റണിക്ക് ഒളിവിനിടയിലും പുതിയ പ്രണയം. ആട് ആന്റണിക്ക് വേണ്ടി രാജ്യമൊട്ടകെ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ്, മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് ആട് ആന്റണിയുടെ പുതിയ കാമുകി.

ഒളിവില്‍ കഴിയുന്നതിനിടെയും ആന്റണി പത്രപരസ്യം നല്‍കി തട്ടിപ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചാണ് യുവതി ആട് ആന്റണിയുമായി അടുപ്പത്തിലായതെന്നാണ് വിവരം.

അനാഥരായ കുട്ടികളെ സംരക്ഷിക്കാനെന്നു കാണിച്ചു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്‌. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രമുഖ പത്രങ്ങളില്‍ കഴിഞ്ഞ ഡിസംബറിലാണു പരസ്യം നല്‍കിയത്‌. ഷിര്‍ദിയില്‍ ഒളിവില്‍ കഴിയുമ്പോഴാണു ശ്രീനിവാസന്‍ എന്ന പേരില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പരസ്യം.

കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായായി ആന്റണിക്ക് 17 ഭാര്യമാര്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഭാര്യമാരുള്ളത്. ഇവര്‍ക്കെല്ലാം വീടുകളും ഫ്ലാറ്റുകളും വാങ്ങി നല്‍കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഭാര്യമാരെയെല്ലാം പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇവര്‍ക്ക് വരുന്ന ഫോണ്‍കോളുകളെല്ലാം പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആട് ആന്റണിക്ക് മൊബൈല്‍ നമ്പര്‍ ഇല്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം.

എന്നാല്‍ ഇതിനിടെയാണ് പത്രത്തിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തുകയും ആ നമ്പരിലേക്കു വിളിച്ച കോഴിക്കോട്‌ സ്വദേശിനിയുമായി പരിചയത്തിലാവുകയും ചെയ്‌തത്‌.

അനാഥാലയം തുടങ്ങാനെന്ന പേരില്‍ തട്ടിപ്പു നടത്തിയ ശേഷം ഷിര്‍ദിയില്‍ നിന്ന്‌ ആന്റണി ബാംഗൂരിലെത്തി മുന്തിയ ഹോട്ടലില്‍ താമസിച്ചതായാണു വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :