തിരുവനന്തപുരം|
rahul balan|
Last Modified ശനി, 14 മെയ് 2016 (15:50 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അച്യുതാന്ദന്റെ അഭിഭാഷകന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരായ കേസുകളുമായി ബന്ധപ്പെട്ട് വി എസിന്റെ പ്രസ്താവനക്കെതിരായി സമര്‍പ്പിച്ച ഉപഹര്‍ജി തള്ളിയതുമായി ബന്ധപ്പെട്ട് അസത്യപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.
കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ വി എസിന്റെ 'പ്രസ്താവനകള്‍ തള്ളിക്കളഞ്ഞെ'ന്നും 'ചുവടുമാറ്റി'യെന്നും മുഖ്യമന്ത്രി പ്രതികരിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതിരായാണ് അഭിഭാഷകനായ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ വക്കീല്‍ നോട്ടീസയച്ചത്.
വി എസ് ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നിന്നാണ് താന്‍ വാദിച്ചതെന്ന് പി ശശിധരന്‍ നായര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് വി എസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുകള്‍ ഉണ്ടെന്ന് ആരോപിച്ചത്. ഇതിനെത്തടുര്‍ന്നാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
വി എസിന്റെ ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പ്രസംഗം വിലക്കണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കേസ് ഫയല്‍ ചെയതത്. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ഇത്തരത്തിലുള്ള അഭിപ്രായ സ്വാതന്ത്രത്തെ തടഞ്ഞാല്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്ന് കാട്ടുന്നതിന് തടസമാകും എന്ന് വിലയിരുത്തി കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം