പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറഞ്ഞത് കുറഞ്ഞു പോയി; മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്ത്

സൊമാലിയ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു

സുരേഷ് ഗോപി , നരേന്ദ്ര മോദി , സൊമാലിയന്‍ പരാമര്‍ശം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
വയനാട്| jibin| Last Modified ശനി, 14 മെയ് 2016 (11:34 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സുരേഷ് ഗോപി എംപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറഞ്ഞത് കുറഞ്ഞു പോയി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വയനാട്ടില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ച കോളനി കേന്ദ്രമന്ത്രി ജുവല്‍ ഓറത്തിനൊപ്പം സുരേഷ് ഗോപി സന്ദര്‍ശിച്ചു. കുട്ടികള്‍ മരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തില്‍ തിരിച്ചടി നേരിട്ട ബിജെപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേരളത്തിലെ ആദിവാസി ശിശു മരണ നിരക്ക് സോമാലിയയേക്കാൾ മോശമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരത്ത് പ്രസ്‌താവന മുഖ്യമന്ത്രി വളച്ചൊടിച്ചു. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിലൂടെ ജനങ്ങൾക്കിയടിൽ ബിജെപി വിരുദ്ധ മനോഭാവം ഉണ്ടാക്കിയെന്നും ഗവർണർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :