ഒരാള്‍ മാത്രം മദ്യവിരുദ്ധന്‍ എന്ന നിലപാട് ശരിയല്ല: സതീശന്‍

തിരുവനന്തപുരം| Biju| Last Modified വെള്ളി, 2 മെയ് 2014 (16:36 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ ഒളിയമ്പുമായി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍. ഒരാള്‍ മാത്രം മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ആള്‍ക്കാരുമെന്ന നിലപാട് ശരിയല്ലെന്നും സതീശന്‍. നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയമായി. മദ്യനയത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. നിലവാരമുള്ള ബാറുകള്‍ക്ക് അനുമതി നല്‍കണം. ഇപ്പോഴുള്ളവയില്‍ നിലവാരമില്ലാത്തവ ഉണ്ടെങ്കില്‍ അവ അടപ്പിക്കണം. ഒരാള്‍ മാത്രം മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ആള്‍ക്കാരുമെന്ന നിലപാട് ശരിയല്ലെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സതീശനെ പരസ്യമായി എതിര്‍ത്ത് ടി എന്‍ പ്രതാപന്‍ എം എല്‍ എ രംഗത്തെത്തി. സതീശന്‍റെ പരാമര്‍ശം ഖേദകരമാണെന്ന് പറഞ്ഞ പ്രതാപന്‍ അതിനോട് യോജിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

മദ്യരാജാക്കന്‍‌മാരുടെ ചില്ലിക്കാശില്‍ വഴങ്ങുന്നവരല്ല തങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ പറഞ്ഞു. ബാറുകള്‍ തുറക്കണമെന്ന് വാദിക്കുന്നവരുടെ നിലപാടില്‍ സംശയമുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :