മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കൊച്ചി നാല് വര്‍ഷം കാത്തിരുന്നേ മതിയാവൂ. അനുമതി കിട്ടിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ ശ്രീധരന്‍ അറിയിച്ചു.
സമയബന്ധിതമായി പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത്. അത് ഗൌരവത്തോടെ നിറവേറ്റുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. അനുമതി കിട്ടുകയേ വേണ്ടൂ, അധികം സ്ഥലം ഏറ്റെടുക്കേണ്ടതില്ലാത്തതിനാല്‍ മറ്റ് തടസങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.