ഐടി സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍
കൊല്ലം|
WEBDUNIA|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2013 (11:59 IST)
PRO
വേണ്ടത്ര യോഗ്യതയില്ലാതെ ഐടി സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശി പൊലീസ് പിടിയിലായി. ഐടി സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും സോഫ്റ്റ് വെയര്‍ ഡെവലപ്‍മെന്‍റ് എന്ന പേരില്‍ നിരവധി സ്ഥാപനങ്ങളെ കബളിപ്പിച്ചുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
കൊല്ലം വെസ്റ്റില്‍ എസ്എംആര്‍എ 133 ല്‍ താമസക്കിന്ന അല്‍ അമീന്‍ എന്ന 30 കാരനാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാള്‍ കൊല്ലത്തെ രണ്ടാംകുറ്റിയിലും ബീച്ച് റോഡിലുമായി സിസിഎന്‍ എന്ന പേരില്‍ ഐറ്റി സ്ഥാപനം നടത്തിയാണു വെട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബി ടെക്, കമ്പ്യൂട്ടര്‍ എംഎസ്സി ബിരുദധാരികളെ വിവിധ തസ്തികകളില്‍ നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇനത്തില്‍ 25000 മുതല്‍ 50000 രൂപ വരെ ഈടാക്കിയിരുന്നു.
സോഫ്റ്റ് വെയര്‍ ഡെവലപ്‍മെന്‍റ് എന്ന പേരില്‍ നിരവധി ഐടി സ്ഥാപനങ്ങളെയും ഇയാള്‍ കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. മൊത്തത്തില്‍ 25 ലക്ഷം രൂപയോളം ഇയാള്‍ തട്ടിയെടുത്തെന്നാണ് സൂചന.