ഐജി കോപ്പിയടിച്ചതിന് തെളിവില്ലെന്ന് അന്വേഷണറിപ്പോര്‍ട്ട്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 12 മെയ് 2015 (12:30 IST)
എം ജി സര്‍വ്വകലാശാല നടത്തിയ എല്‍ എല്‍ എം പരീക്ഷയില്‍ ഐ ജി ടി ജെ ജോസ് കോപ്പിയടിച്ചതിന് വ്യക്തമായ തെളിവില്ലെന് അന്വേഷണ റിപ്പോര്‍ട്ട്. ഐ ജി കോപ്പിയടിക്കുന്നതിനായി പരീക്ഷ ഹാളില്‍ കൊണ്ടുവന്ന തുണ്ടുപേപ്പറുകള്‍ അധികൃതര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഐ ജിയുടെ ഉത്തരപേപ്പറില്‍ തെറ്റുകളുണ്ട്. കോപ്പിയടിച്ചെങ്കില്‍ ഇങ്ങനെ തെറ്റുകള്‍ ഉണ്ടാകില്ല. ഐ ജിയുടെ കോപ്പിയടി വ്യക്തമായ തെളിവില്ലെന്ന് പറയുന്ന അന്വേഷണസംഘം ഇന്‍വിജിലേറ്റര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ എല്‍ എല്‍ എം പരീക്ഷയ്ക്കിടെ ഐ ജി ടിജെ ജോസ് കോപ്പിയടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഹാളില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. ഐ ജി കോപ്പിയടിച്ചതായി സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് ടി ജെ ജോസിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :