സായി കേന്ദ്രത്തിലെ ആത്മഹത്യ: എറണാകുളം റേഞ്ച് ഐജി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

ആലപ്പുഴ| JOYS JOY| Last Updated: വ്യാഴം, 7 മെയ് 2015 (13:33 IST)
സായി സെന്ററില്‍ വിദ്യാര്‍ത്ഥിനി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐ ജി അജിത് കുമാര്‍ അന്വേഷണം നടത്തും. ഇന്നു തന്നെ ഐ ജി സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായും രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ വിഷക്കായ കഴിച്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആലപ്പുഴ കളക്ടര്‍ എന്‍ പത്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് പരാതിയുണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കുമെന്നും കളക്‌ടര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :