കോപ്പിയടിക്കു പിടിക്കപ്പെട്ട ഐജി ജോസിന് നിര്‍ബന്ധിത അവധി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 5 മെയ് 2015 (08:10 IST)
കോപ്പിയടിക്കു പിടിക്കപ്പെട്ട ഐ ജി ടി ജെ ജോസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം. ആഭ്യന്തരമന്ത്രിയാണ് നിര്‍ദ്ദേശം നല്കിയത്. കോപ്പിയടി ആഭ്യന്തര വകുപ്പിനും കേരളത്തിനും അപമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരക്കാര്‍ സേനയില്‍ തുടരണമോയെന്ന് ആലോചിക്കും. ടി ജെ ജോസിന്റെ ചുമതല തത്കാലം സുരേഷ് രാജ് പുരോഹിത് വഹിക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. എ ഡി ജി പി നോര്‍ത്ത് സോണ്‍ ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതല.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടികള്‍ എടുക്കും. തുടര്‍ച്ചയായി ഇത്തരം സംഭവവികാസങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കുന്ന പ്രശ്നമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എം ജി സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാര്‍,
വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന് ഇന്ന് റിപ്പോര്‍ട്ട് നല്കും.

കളമശേരി സെന്‍റ് പോള്‍സ് കോളജില്‍ ഇന്ന് നടന്ന എല്‍ എല്‍ എം പരീക്ഷക്കിടെയായിരുന്നു കോപ്പിയടി. ഐ ജിയുടെ പോക്കറ്റില്‍ നിന്ന് വിഷയം സംബന്ധിച്ച ഗൈഡിന്റെ ഭാഗങ്ങള്‍ ഇന്‍വിജിലേറ്റര്‍ കണ്ടെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :