ഐജിയുടെ കോപ്പിയടി സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 7 മെയ് 2015 (17:02 IST)
കഴിഞ്ഞദിവസം നടന്ന എല്‍ എല്‍ എം പരീക്ഷയ്ക്കിടെ ഐ ജി ടി ജെ ജോസ് കോപ്പിയടിച്ചത് എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. കെ ജയകുമാര്‍ നേതൃത്വം നല്‍കുന്ന ഏഴ് അംഗങ്ങള്‍ അടങ്ങുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുക.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി 15 ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്കുമെന്ന് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ മാധ്യമങ്ങളെ അറിയിച്ചു. പരീക്ഷയ്ക്കിടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു എം ജി സര്‍വ്വകലാശാലയുടെ എല്‍ എല്‍ എം പരീക്ഷയ്ക്കിടെ
കോപ്പിയടിച്ചതിന് ഐജി ടി ജെ ജോസ് പിടിയിലായത്.
ഐ ജി കോപ്പിയടിച്ചതായി സര്‍വ്വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സംഭവത്തില്‍ ആഭ്യന്തരവകുപ്പും അന്വേഷണം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :