എസ്എഫ്ഐ മാര്‍ച്ചില്‍ കല്ലേറ്, ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അനീഷ്‌ രാജന്റെ കൊലപാതകികളെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് തിരുവനന്തപുരത്ത്‌ എസ്‌ എഫ്‌ ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ച് സ്പെന്‍സര്‍ ജംഗ്ഷനില്‍ പൊലീസ്‌ തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന്‌ വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു.

അരമണിക്കൂറിന് ശേഷം വിദ്യാര്‍ഥികളോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ച വിദ്യാര്‍ഥികള്‍ ഒന്നുകില്‍ തങ്ങളെ അറസ്റ്റ്‌ ചെയ്യണമെന്നും അല്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക്‌ പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ നിന്ന് പൊലീസിന്‌ നേരെ കല്ലേറുണ്ടായി. ഇതാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. തുടര്‍ന്ന്‌ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തുകയും ഗ്രനേഡ്‌ പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു. യൂണിവേഴ്സിറ്റി കോളജിലും പരിസരത്തും പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ രൂക്ഷമായ ആക്രമം നടന്നു.
ഉപരോധം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു നീക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :