ഫാഷനില്‍ മുടിമുറിച്ചതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം കായലില്‍

വൈപ്പിന്‍| WEBDUNIA|
PRO
PRO
ഫാഷനില്‍ മുടിമുറിച്ച് വന്നതിന് വീട്ടുകാര്‍ ശകാരിച്ചതിനേത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കായലില്‍. ഞാറക്കല്‍ പുലയാസ്‌ കോളനിയില്‍ കണ്ടത്തിപ്പറമ്പില്‍ ജോസഫ്‌ ജെ ഡിസില്‍വയുടെ മകന്‍ ജെറാള്‍ഡ്‌ ഡിസില്‍വ(13)യുടെ മൃതദേഹമാണ്‌ ഞായറാഴ്ച രാത്രി ഞാറക്കല്‍ വലിയവട്ടം കായലില്‍ കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു ജെറാള്‍ഡ് മുടിമുറിച്ച് വന്നത്. മുടി ഫാഷനില്‍ വെട്ടിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ശകാരിച്ചിരുന്നു. തുടര്‍ന്ന്‌ വീണ്ടും മുടിമുറിക്കാനാണെന്ന് പറഞ്ഞ് ജെറാള്‍ഡ് വീട് വിട്ടിറങ്ങുകയായിരുന്നു.

രാത്രി വൈകിയും കുട്ടി തിരികെ വരാത്തതിനേത്തുടര്‍ന്ന് വീട്ടുകാര്‍ കൊച്ചിയിലുള്ള അമ്മ വീട്ടിലും മറ്റ് ബന്ധു വീട്ടിലും അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞാറക്കല്‍ സെന്റ്മേരീസ്‌ സ്കൂള്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ജെറാള്‍ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :