സിപിഎം നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കുന്നുവെന്നും അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുന്നു എന്നുമാരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് സി പി എം പ്രവര്‍ത്തകര്‍ ബഹുജനമാര്‍ച്ച് നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് എസ്പി ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നത്.
നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മാര്‍ച്ച് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. എ പ്രദീപ് കുമാര്‍ എം എല്‍ എയും മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് സമാധാനപരമായിരിക്കുമെന്ന സൂചനയാണ് നേതാക്കള്‍ ആദ്യമേ നല്‍കിയത്. എന്നാല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജലപീരങ്കി ഉള്‍പ്പടെയുള്ള സംവിധാനങ്ങളുമായാണ് പൊലീസ് നിലയുറപ്പിച്ചിട്ടുള്ളത്.