എസ്എന്‍ഡിപി - ബി‌ജെപി ബന്ധം: കോണ്‍ഗ്രസിന് ഭയമെന്ന് മുരളീധരന്‍

കോണ്‍ഗ്രസ്, എസ് എന്‍ ഡി പി, സുധീരന്‍, ശ്രീനാരായണ ഗുരു, പിണറായി, വെള്ളാപ്പള്ളി
കൊല്ലം| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (13:18 IST)
എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്നത് കോണ്‍ഗ്രസിന് അപകടമുണ്ടാക്കുമെന്ന ഭയമാണ് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകളില്‍ നിഴലിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. എസ് എന്‍ ഡി പിയും ബി‌ജെ‌പിയും തമ്മില്‍ ഒരു ബന്ധവുമില്ല. ബി ജെ പിയുമായി അയിത്തമില്ല എന്ന വെള്ളാപ്പള്ളി നടേശന്‍റെ ഒരു പ്രസ്താവനയില്‍ പിടിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നത് - മുരളീധരന്‍ പറഞ്ഞു.

സംഘ്പരിവാറിന്‍റെ കാവല്‍ക്കാരായി എസ്എന്‍ഡിപി മാറുന്നു എന്നാണ് സുധീരന്‍ ചൊവ്വാഴ്ച ആരോപിച്ചത്. ശ്രീനാരായണ ധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യുന്നില്ലെന്നും എസ്എന്‍ഡിപിയുടെ ആദര്‍ശവും സന്ദേശങ്ങളും സംഘ്പരിവാറുമായി യോജിച്ചു പോകില്ലെന്നുമാണ് സുധീരന്‍ വ്യക്തമാക്കിയത്. പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ഫാസിസത്തിലേക്ക് സി പി എം നീങ്ങുകയാണ്. അവര്‍ ജനങ്ങളില്‍ നിന്ന് അകലുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരെയാണ് സ്ഥാനാര്‍ത്ഥികളാക്കും. പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ കൊല്ലത്ത് വ്യക്തമാക്കി.

അതേസമയം, എസ് എന്‍ ഡി പിയെ പിടിച്ചെടുക്കാനോ എസ് എന്‍ ഡി പിയുടെ കാര്യത്തില്‍ ഇടപെടാനോ സി പി എം ഉദ്ദേശിക്കുന്നില്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിലുള്ള യുദ്ധമായി അതിനെ ചിത്രീകരിക്കുന്നത് തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :