സുധീരനെതിരെ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‌കി

ന്യൂഡല്‍ഹി:| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:16 IST)
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഏകപക്ഷീയമായ നിലപാട്‌ എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്‌ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാരോപിച്ച് ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‌കി.

ഐ ഗ്രൂപ്പിനെതിരേ സുധീരന്‍ നിരന്തരം സുധീരന്‍ നിലപാടെടുക്കുന്നുവെന്നും കണ്‍സ്യൂമര്‍ ഫെഡ്‌ പ്രസിഡന്റ്‌ ജോയ്‌ തോമസിനെ മാറ്റണമെന്ന കത്ത്‌ ഐ ഗ്രൂപ്പിനെതിരായുള്ള നിലപാടിന്റെ ഭാഗമാണെന്നും ഐ ഗ്രൂപ്പിന്റെ പരാതിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും മന്ത്രി സി.എന്‍.ബാലകൃഷ്‌ണനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്‌ടാണ്‌ പരാതി അറിയിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :