തൃശൂര്‍|
jibin|
Last Updated:
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (11:04 IST)
പിഎ മാധവന്‍ എംഎല്‍എക്കും ഡിസിസി പ്രസിഡന്റിനും എതിരെ തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. സേവ് യൂത്ത് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ വന്നത്. ഹനീഫ, ലാല്‍ജി കൊള്ളന്നൂര്‍, മധു ഈച്ചരത്ത് എന്നിവരുടെ വധത്തിന് പിന്നില്‍ ഡിസിസി പ്രസിഡന്റാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. മുഹമ്മദ് നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചത് എന്തിനെന്ന് പിഎ മാധവന്‍ വ്യക്തമാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു.
ശോഭാ സിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ച ഡി.സി.സി. പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കുട്ടിയേയും പി.എ മാധവന്‍ എം.എല്‍.എയെയും പുറത്താക്കണമെന്നാണ് ആവശ്യം. ഹനീഫ, ലാല്‍ജി കൊള്ളന്നൂര്‍, മധു ഈച്ചരത്ത് എന്നിവരുടെ വധത്തിന് പിന്നില്‍ ഡി.സി.സി പ്രസിഡന്‍്റാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്. ഒപ്പം സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടുള്ള ഫ്ളക്സും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.